സംസ്‌ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന് പ്രസിദ്ധീകരിക്കും

By Team Member, Malabar News
SSLC
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം 3 മണിയോടെ പിആർഡി ചേംബറിൽ വച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. അതിന് ശേഷം http://keralaresults.nic.inhttp://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക് എസ്എസ്എൽസി ഫലം പരിശോധിക്കാം.

4,27407 വിദ്യാർഥികളാണ് സംസ്‌ഥാനത്ത് ഇത്തവണ റെഗുലർ, പ്രൈവറ്റ് മേഖലകളിലായി എസ്എസ്എൽസി പരീക്ഷ എഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. പരീക്ഷ പൂർത്തിയായി ഒന്നര മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഫലം പ്രഖ്യാപിക്കുന്നത്. കോവിഡ് വ്യാപനം നിലനിന്നിരുന്ന സാഹചര്യത്തിൽ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ വർഷം എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്.

പരീക്ഷാഫലം എങ്ങനെ അറിയാം

  • ഔദ്യോഗിക വെബ്‌സൈറ്റായ  http://keralaresults.nic.in അല്ലെങ്കിൽ http://keralapareekshabhavan.in  സന്ദർശിക്കുക.
  • ഹോംപേജിൽ, ‘Kerala SSLC Result 2022’ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
  • റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക
  • എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും
  • ഫലം ഡൗൺലോഡ് ചെയ്‌ത്‌ പ്രിന്റെടുക്കാം

Read also: നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വീട്ടിലിരുന്ന് കണ്ടു; എതിർത്ത് ദിലീപ് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE