തിരുവനന്തപുരം: എഐസിസിയിൽ നിന്നും കെപിസിസി രാഷ്‌ട്രീയ കാര്യ സമിതിയിൽ നിന്നും രാജിവെച്ച തീരുമാനത്തില്‍ ഉറച്ചു നിൽക്കുന്നുവെന്ന് വിഎം സുധീരൻ. ഹൈക്കമാൻഡ് നടപടികള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് ചര്‍ച്ചക്ക് ശേഷം വിഎം സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം സുധീരന്റെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. പുതിയ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സുധീരന്റെ വിമര്‍ശനം.
ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. ഇതോടെയാണ് രാജിവെച്ചതെന്നും താരീഖ് അന്‍വറും കൂട്ടരും ചര്‍ച്ചക്ക് വന്നതിന് താന്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്നും സുധീരൻ പറഞ്ഞു. ഇനി ബാക്കി കാര്യം നടപടികളിലാണ് കാണേണ്ടത്. തെറ്റുകള്‍ തിരുത്താതെ മുന്നോട്ടുപോയാല്‍ പാര്‍ട്ടിക്ക് തിരിച്ചടി മാത്രമേ ഉണ്ടാകൂ. ഇതിന് മാറ്റം വരാന്‍ എഐസിസിയുടെ ഇടപെടൽ ഉണ്ടാവണമെന്നും സുധീരന്‍ പറഞ്ഞു.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും എഐസിസിയിൽ നിന്നും സുധീരൻ രാജി വെച്ചത്. മുന്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇപ്പോഴത്തെ നേതൃത്വം തയ്യാറാകുന്നില്ലെന്ന് സുധീരന്‍ പരാതി ഉന്നയിച്ചിരുന്നു. സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read also: മോൻസണ് സുരക്ഷ, പോലീസിന് നാണക്കേട്; ബീറ്റ് ബോക്‌സ് എടുത്തുമാറ്റി