തിരുവനന്തപുരം : സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. നാഗാലാന്റ് ലോട്ടറി വില്‍പ്പന തടഞ്ഞുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരെ നല്കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. എന്നാല്‍ ലോട്ടറി തൊഴിലാളികളുമായി ഇന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ നാഗാലാന്റ് ലോട്ടറികള്‍ എടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.
അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കുന്നതിനായി നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്നും, കേന്ദ്രത്തിന് മാത്രമാണ് ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ അധികാരം ഉള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. കോയമ്പത്തൂരിലെ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊലൂഷ്യന്‍ എന്ന കമ്പനി നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ വിധി പുറത്തിറക്കിയത്. അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കുന്നത് സംസ്ഥാനത്ത് സാമ്പത്തികാഘാതം ഉണ്ടാകുന്നതിന് ഇടയാക്കുമെന്ന സര്‍ക്കാറിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കുന്നത് കേരളത്തിൽ തടഞ്ഞത്.
Read also : അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാം; ഹൈക്കോടതി