സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇന്ന് രണ്ടാം ദിനം

By Staff Reporter, Malabar News
volleyball-championship-vadakara
Representational Image
Ajwa Travels

വടകര: ഇരുപത്തിനാലാമത് സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ പുരോഗമിക്കുന്നു. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴ ക്ളബ്ബിന്റെ നേതൃത്വത്തിലാണ്‌ ചാമ്പ്യൻഷിപ്പ്‌ സംഘടിപ്പിച്ചത്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിൽ വച്ചാണ് മൽസരങ്ങൾ നടക്കുന്നത്.

ശനിയാഴ്‌ച രാവിലെ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ നിന്ന്‌ ക്വാളിഫൈ ചെയ്‌ത ടീമുകളും നോർത്ത് സോണിൽ നിന്ന്‌ ക്വാളിഫൈ ചെയ്‌ത ടീമുകളും തമ്മിലുള്ള സൂപ്പർ സോൺ മൽസരങ്ങളാണ് നടന്നത്. ഇവരിൽ യോഗ്യത നേടിയ ടീമുകൾ ഇന്ന് കളത്തിൽ ഇറങ്ങും.

രാവിലെ മുതൽ രണ്ട് സോണുകളിൽ നിന്നും ക്വാളിഫൈ ചെയ്യുന്ന ടീമുകൾ തമ്മിൽ സെമി ഫൈനൽ, ലൂസേഴ്‌സ് ഫൈനൽ, ഫൈനൽ പോരാട്ടങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. 2022 ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് ടീമിലേക്കുള്ള ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും ഈ ടൂർണമെന്റിൽ നിന്നാണ് തിരഞ്ഞെടുക്കുക.

Read Also: കെ-റെയിൽ ആവശ്യം; ആശങ്കകൾ ദുരീകരിക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE