ജോർജ് എം തോമസിന്റെ പ്രസ്‌താവന; സിപിഎമ്മിന്റെ വർഗീയമുഖം വെളിച്ചത്തായെന്ന് മുസ്‌ലിം ലീഗ്

By Desk Reporter, Malabar News
Muslim league
Ajwa Travels

കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹ വിഷയത്തിൽ മുൻ എംഎൽഎ ജോർജ് എം തോമസ് നടത്തിയ പ്രസ്‌താവനയിലൂടെ പാർട്ടിയുടെ വർഗീയമുഖം വെളിച്ചത്തായതായി മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി. തിരുവമ്പാടിയിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ സിപിഎം നടപ്പാക്കി വിജയിപ്പിച്ച വർഗീയ വിഭാഗീയതയുടെ ഉള്ളറകൾ പ്രകടമാക്കുന്നതാണ് പ്രസ്‌താവന എന്നും കേവലം നാക്കുപിഴയായി ഇതിനെ കാണാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്‌ യോഗം ഉൽഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡണ്ട് സികെ കാസിം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് കെഎ ഖാദർ, ജില്ലാ സെക്രട്ടറി വികെ ഹുസൈൻ കുട്ടി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെവി അബ്‌ദുറഹ്‌മാൻ, യൂനുസ് പുത്തലത്ത്, വിഎ നസീർ, മജീദ് പുതുക്കുടി എന്നിവർ സംസാരിച്ചു.

Most Read:  കെഎസ്ഇബിയിലെ തര്‍ക്കം; തിങ്കളാഴ്‌ച സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE