സൗദിയിലേക്കുള്ള യാത്രാതടസം നീക്കാൻ നടപടി സ്വീകരിക്കും; വി മുരളീധരൻ

By Staff Reporter, Malabar News
V Muraleedharan about kerala covid situation
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം ഉടൻ നീക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡെൽഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ വഴിയും ദുബായ് വഴിയും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ തടസങ്ങൾ ഉണ്ടെന്നും അത് നീക്കാൻ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളില്ലാത്തിനാല്‍ മറ്റ് രാജ്യങ്ങള്‍ വഴിയാണ് ഇപ്പോള്‍ പ്രവാസികൾ സഞ്ചരിക്കുന്നത്. നേപ്പാള്‍ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനിരുന്ന നിരവധിപ്പേര്‍ക്ക് ഇന്ത്യന്‍ എംബസി എംബസിയില്‍ നിന്ന് എന്‍ഒസി ലഭിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ തടസം നേരിട്ടു. ഇതിന് പിന്നാലെ തടസം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികൾ രംഗത്ത് വന്നിരുന്നു.

Read Also: കർഷകസമരം; ഡെൽഹി അതിർത്തികൾ അടഞ്ഞുതന്നെ; ഗതാഗത തടസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE