ഓഹരി വിപണി മുന്നോട്ട്; നിഫ്റ്റിയിലും കുതിപ്പ് പ്രകടം

By Staff Reporter, Malabar News
bombay-stock-exchange
Representational Image
Ajwa Travels

മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്‌സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും, നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ഇന്നലെയും വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്‌റ്റീൽ, മാരുതി സുസുകി, എച്ച്സിഎൽ ടെക്, എസ്ബിഐ, എൻടിപിസി, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ്.

Read Also: ജോൺ എബ്രഹാം; ചരിത്രമെഴുതിയ താന്തോന്നിയുടെ ജൻമദിനം ഇന്ന് ഓഗസ്‌റ്റ് 11ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE