പരിയാരത്ത് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം

By Staff Reporter, Malabar News
Street Dogs Attack
Representational image
Ajwa Travels

കണ്ണൂർ: പരിയാരം പഞ്ചായത്തിലെ ആറാം വാർഡിൽ തെരുവുനായ ആക്രമണം പതിവാകുന്നതായി പരാതി. അണ്ടിക്കളം ഒമാൻ മസ്‌ജിദിന് സമീപത്തെ അസൈനാറിന്റെ വീട്ടിൽ തെരുവുനായകൾ കൂട്ടമായി എത്തി കുട്ടികളെ ആക്രമിച്ചു.

കൂട്ടമായി എത്തിയ തെരുവുനായകൾ വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ മേൽ ചാടിവീഴുകയായിരുന്നു. ശബ്‌ദം കേട്ട് വീട്ടുകാർ പുറത്തിറക്കിയതോടെ നായകൾ ഓടിയതിനാൽ കുട്ടികൾ കടിയേൽക്കാതെ രക്ഷപെട്ടു. നായകൾ കുട്ടികളെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും വ്യക്‌തമാണ്‌.

മൂന്നോളം തവണ തെരുവുനായകൾ വീട്ടിലെത്തി കുട്ടികളെ ആക്രമിച്ചുവെന്നും വീടിനുള്ളിൽ വരെ കയറുന്ന സാഹചര്യം ഉണ്ടായതായും അസൈനാർ പറയുന്നു.

അതേസമയം നായകളുടെ ആക്രമണത്തിൽ പഞ്ചായത്ത് അധികൃതർക്കടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ ആക്രമണം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്.

Malabar News: കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE