തെരുവ് നായ ശല്യം രൂക്ഷം; ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക പരാതി

By Team Member, Malabar News
Street Dogs In Kasargod
Ajwa Travels

കാസർഗോഡ്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ബന്തടുക്ക, കരിവേടകം, പടുപ്പ് എന്നിവിടങ്ങളിലാണ് നിലവിൽ തെരുവ് നായകൾ ആളുകൾക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌. കൂടാതെ മഴക്കാലം തുടങ്ങിയത് മുതൽ ടൗണുകളിൽ നായകൾ അലഞ്ഞ് തിരിഞ്ഞു നടക്കുകയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്.

തെരുവ് നായകളുടെ ശല്യം രൂക്ഷമായത് ഇരുചക്ര വാഹന യാത്രക്കാർക്കും ഭീതി പരത്തുകയാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിന് നേരെ ഇവ കുരച്ചെത്തുന്നത് അപകഭീഷണി സൃഷ്‌ടിക്കുന്നുണ്ട്. കൂടാതെ അതിരാവിലെ ടൗണുകളിൽ എത്തുന്ന ആളുകൾക്കും, പത്ര വിതരണക്കാർക്കും തെരുവ് നായ ശല്യം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

രാത്രികളിൽ ടൗണുകളിലെ കടകളുടെ മുന്നിലാണ് ഇവ തമ്പടിക്കുന്നത്. അതിനാൽ തന്നെ തെരുവ് നായകൾ കടവരാന്തകൾ വൃത്തികേടാക്കുന്നതായി വ്യാപാരികളും വ്യാപക പരാതി ഉയർത്തുന്നുണ്ട്.

Read also: മേഘാലയ മുഖ്യമന്ത്രിയുടെ വീടിനുനേരെ ആക്രമണം; ഷില്ലോങ്ങിൽ കർഫ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE