മലപ്പുറത്തെ ഒൻപത് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ

By Trainee Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിലെ 12 വാർഡുകളിലായി കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, കൊണ്ടോട്ടി നഗരസഭയിലെ കാഞ്ഞിരപ്പറമ്പ് (37) വാർഡിലും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരിക. നിയന്ത്രണങ്ങൾ ഒരാഴ്‌ച തുടരും.

ചോക്കോട് (10,16), ഇരിമ്പിളിയം (15), കോഡൂർ (8,10), കൂട്ടിലങ്ങാടി (4), നിറമരുതൂർ (12), ഒതുക്കുങ്ങൽ (6), തുവ്വൂർ (17), വട്ടംകുളം (15), വണ്ടൂർ (19,21) എന്നിവിടങ്ങളിലാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. കൂടാതെ, മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാട് ലക്ഷംവീട് കോളനി, വെട്ടം പഞ്ചായത്തിലെ പുത്തൻപീടിക എന്നീ സ്‌ഥലങ്ങളെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ജില്ലയിൽ ഇന്നലെ 2,580 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15.54 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ ജില്ലയിൽ 29,981 പേർ ചികിൽസയിലും 70,214 പേർ നിരീക്ഷണത്തിലും ഉണ്ട്.

Read Also: ചപ്പക്കാട് കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE