സഹപാഠിയുടെ പിതാവിന്റെ ചികിൽസക്കായി പണം സ്വരൂപിച്ച് വിദ്യാർഥികൾ

By Desk Reporter, Malabar News
raise-money-for-the-treatment-of-a-classmate's-father
Representational Image
Ajwa Travels

മലപ്പുറം: സഹപാഠിയുടെ പിതാവിന്റെ ചികിൽസാ ചിലവിലേക്ക് പണം സ്വരൂപിച്ച് മാതൃകയായി കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥി കൂട്ടായ്‌മ. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്തിവരുന്ന ഹംസ സലീം ചിരുതപറമ്പലിന് വേണ്ടിയാണ് വിദ്യാർഥികളും അധ്യാപകരും കൈകോർത്തത്.

സ്‌കൂളിലെ സ്‌കൗട് ആൻഡ്‌ ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ഹരിതസേന, ലിറ്റിൽ കൈറ്റ്സ് യൂണിറ്റംഗങ്ങളും അധ്യാപകരും ചേർന്ന് 85,000 രൂപയാണ് സമാഹരിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സമാഹരിച്ച തുക വിദ്യാലയ അധികൃതരും യൂണിറ്റംഗങ്ങളും ചേർന്ന് കുടുംബത്തിന് കൈമാറി.

എസ്എംസി ചെയർമാൻ ജമാൽ പരവക്കൽ, പ്രഥമാധ്യാപകൻ നന്ദകുമാർ എം, യു ഷൗക്കത്തലി, വി സജാത് സാഹിർ, കെപിഎസ് പൂക്കോയ തങ്ങൾ, പി നഷീദ, എസ് സുരേഷ് കുമാർ, പിഎം സുജാത, പിഎം സക്കീർ പി ഹുസൈൻ, പി ജിതേഷ്, എം അമൃത ദാസൻ, ടി കാസിം അദ്‌നാൻ, പി ഹിഷാം, സി ജുമാന ജിബിൻ എന്നിവരാണ് തുക കൈമാറിയത്.

Most Read:  ബാലികയുടെ പീഡനം; സാക്ഷികളെ നേപ്പാളിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE