ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്‌മഹത്യാ ശ്രമം നടത്തി പാലോട് സ്വദേശി

By Team Member, Malabar News
Suicide Attempt In Front Of The Aryanadu Police Station
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ ആര്യനാട് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയ ആൾ സ്‌റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചു. പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു(47) ആണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പോലീസുകാർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ഷൈജു പോലീസ് സ്‌റ്റേഷനിൽ എത്തിയത്. പരാതി നൽകിയ ശേഷം ഇയാൾ പുറത്തു പോകുകയും  പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ പോലീസുകാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്‌തമാക്കുന്നത്‌.

Read also: എയ്‌ഡഡ് സ്‌കൂൾ നിയമനം പിഎസ്‌സിക്ക് വിടാൻ ആലോചിക്കുന്നില്ല; കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE