‘സൂപ്പര്‍ ഹൂപ്പര്‍’ ഇനി ബ്ലാസ്‌റ്റേഴ്‌സിൽ; ഗാരി ഹൂപ്പറുടെ സൈനിങ് പുറത്തുവിട്ടു

By Staff Reporter, Malabar News
malabarnews-garyhooper
Image Courtesy: Khelnow.com
Ajwa Travels

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ ഇടിവെട്ട് സൈനിങുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആരാധകര്‍ക്ക് മുന്‍പില്‍. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറിനെയാണ് ടീം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ലീഗില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് ക്ലബ്ബിന്റെ താരമായിരുന്നു കഴിഞ്ഞ സീസണില്‍ ഹൂപ്പര്‍. പരിക്ക് വേട്ടയാടിയെങ്കിലും എട്ട് ഗോളുകളും അഞ്ചു അസിസ്‌റ്റുകളും നേടി ക്ലബ്ബിനെ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കാന്‍ താരം പ്രധാന പങ്കുവഹിച്ചു.

സ്‌കന്‍തോര്‍പ്പ് യുണൈറ്റഡ്, കെൽറ്റിക് എഫ്‌സി, നോര്‍വിച്ച് സിറ്റി, ഷെഫീല്‍ഡ് വെഡ്‌നെസ്ഡേ, ലെയ്ട്ടണ്‍ ഓറിയന്റ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി ഹൂപ്പര്‍ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്പ്, ഇഎഫ്എല്‍ ലീഗ് 1, ഇഎഫ്എല്‍ ലീഗ് 2, എഫ്എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, ഫുട്‌ബോള്‍ ലീഗ് ട്രോഫി, എഫ്എ ട്രോഫി, യുവേഫ ചാമ്പ്യന്‍സ് ലീഗ് , യുവേഫ യൂറോപ്പ ലീഗ്, സ്‌കോട്ടിഷ് കപ്പ്, സ്‌കോട്ടിഷ് ലീഗ് കപ്പ്, സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ഏക ഫുട്‌ബോള്‍ താരമാണ് മുപ്പത്തി രണ്ടുകാരനായ ഹൂപ്പര്‍.

മൂന്നു സീസണുകളായി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിയാതിരുന്ന ക്ലബ് ഇക്കുറി തികഞ്ഞ പ്രതീക്ഷയോടെയാണ് ടീമിനെ ഒരുക്കുന്നത്. പരിചയ സമ്പന്നനായ കോച്ച് കിബുവും സ്‌പോര്‍ട്ടിങ് ഡയറക്റ്ററായ കരോളിസ് സ്‌കിന്‍കിസും പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഹൂപ്പർ അടക്കം നാല് വിദേശ താരങ്ങളെയാണ് ഇതുവരെ ടീം പ്രഖ്യാപിച്ചത്. ഫക്കുണ്ടോ പെരേര, വിൻസെന്റ് ഗോമസ്, സെർജിയോ സിഡോഞ്ച എന്നിവരാണ് മറ്റു താരങ്ങൾ. സിംബാബ്‍വെ പ്രതിരോധനിര താരം കോസ്‌റ്റയുമായും ക്ലബ് ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE