ഗ്രേറ്റ് ഖാലി നടത്തുന്ന സൂപ്പർ ഹീറോ ടെസ്‌റ്റ്; ‘മിന്നൽ മുരളി’ പ്രമോ വീഡിയോ പുറത്ത്

By Staff Reporter, Malabar News
minnal-murali-vfx-video
Ajwa Travels

സമാനതകളില്ലാത്ത പ്രൊമോഷന്‍ ക്യംപയിനാണ് നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് നടത്താറുള്ളത്. മിന്നല്‍ മുരളിയുടെ കാര്യവും വ്യത്യസ്‌തമല്ല. മിന്നല്‍ മുരളിയുടെ സൂപ്പര്‍ ഹീറോ ടെസ്‌റ്റുമായിട്ടാണ് നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ ടെസ്‌റ്റിനായി ഗ്രേറ്റ് ഖാലിയുടെ അടുത്താണ് മിന്നല്‍ മുരളിയും മരുമകൻ ജോസ് മോനും എത്തിയിരിക്കുന്നത്.

സൂപ്പര്‍ ഹീറോ ടെസ്‌റ്റിനായി വരുന്ന മിന്നല്‍ മുരളിക്ക് പലവിധത്തില്‍ ഉള്ള ടെസ്‌റ്റുകള്‍ ഖാലി നല്‍കുന്നുണ്ട്. ‘മിന്നല്‍ മുരളി: മേക്കിങ് ഓഫ് എ സൂപ്പര്‍ ഹീറോ’ എന്ന തലക്കെട്ടോടെയാണ് നെറ്റ്ഫ്‌ളിക്‌സും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസുകളില്‍ മിന്നല്‍ മുരളിയുടെ സ്‌റ്റിക്കര്‍ ഒട്ടിച്ചു കൊണ്ടുള്ള പ്രൊമോഷന് തുടക്കം ആയിരുന്നു. മികച്ച പ്രതികരണമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലും പുറത്തും ഇതിന് ലഭിച്ചത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളി സംവിധാനം ചെയ്‌തത് ബേസില്‍ ജോസഫാണ്. ടോവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ്, തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ, ബൈജു സന്തോഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡിസംബർ 24നാണ് ചിത്രത്തിന്റെ റിലീസ്.

Read Also: അദാനി ഗ്രൂപ്പ് അലൂമിനിയം ഉൽപാദന മേഖലയിലേക്ക് കടക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE