ന്യൂഡെൽഹി: സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികൾ ഉദ്യോഗാർഥികളെ നിയമന ഏജൻസി മുൻകൂട്ടി അറിയിക്കണമെന്ന് സുപ്രീം കോടതി. നിയമന നടപടികൾ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങൾ മാറ്റാനാവില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
നിയമം അനുവദിക്കുന്നില്ലെങ്കിൽ മാനദണ്ഡങ്ങൾ ഇടക്കുവെച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. നിയമന നടപടികൾക്കായി പരസ്യത്തിൽ നൽകിയ മാനദണ്ഡം പാതിവഴിയിൽ തിരുത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു.
നിയമന ഏജൻസി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. നിയമനം സുതാര്യമായും വിവേചന രഹിതമായിരിക്കണമെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
Most Read| ശബരിമലയിൽ തൽസമയ ഓൺലൈൻ ബുക്കിങ്; 10,000 ഭക്‌തർക്ക് ദർശന സൗകര്യം