ശബരിമലയിൽ തൽസമയ ഓൺലൈൻ ബുക്കിങ്; 10,000 ഭക്‌തർക്ക് ദർശന സൗകര്യം

തൽസമയ ബുക്കിങ്ങിന് സത്രം (വണ്ടിപ്പെരിയാർ). എരുമേലി, പമ്പ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ കൗണ്ടറുകൾ ക്രമീകരിക്കും.

By Senior Reporter, Malabar News
Sabarimala Revenue Crossed 14 Crores Now
Ajwa Travels

പത്തനംതിട്ട: ശബരിമല ദർശനത്തിന് തൽസമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്‌തർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി ഉൾപ്പടെ 80,000 ഭക്‌തർക്ക് ഒരു ദിവസം ദർശന സൗകര്യമുണ്ടാകുമെന്ന് ദേവസ്വം പ്രസിഡണ്ട് പിഎസ് പ്രശാന്ത് വ്യക്‌തമാക്കി.

തൽസമയ ബുക്കിങ്ങിന് സത്രം (വണ്ടിപ്പെരിയാർ). എരുമേലി, പമ്പ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ കൗണ്ടറുകൾ ക്രമീകരിക്കും. ബുക്ക് ചെയ്യുന്ന എല്ലാവർക്കും പ്രീമിയമില്ലാതെ അഞ്ചുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് ദേവസ്വം ബോർഡ് ലഭ്യമാക്കും. എല്ലാ ഭക്‌തരും ആധാർ കാർഡിന്റെ കോപ്പി കരുതണമെന്നും പ്രസിഡണ്ട് പറഞ്ഞു.

മണ്ഡല കാലത്തെ ദർശന സമയം മുൻ വർഷങ്ങളിലേത് പോലെ 18 മണിക്കൂറായിരിക്കും. പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയും, ഉച്ച കഴിഞ്ഞു മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. നിലയ്‌ക്കലിൽ 2000 വാഹനങ്ങൾക്ക് അധികമായി പാർക്കിങ് സൗകര്യമൊരുക്കും. പമ്പയിൽ അഞ്ചു പുതിയ നടപ്പന്തലുകൾ പൂർത്തിയാക്കും.

കാണിക്കയായി ലഭിക്കുന്ന നാണയം എണ്ണാൻ ദിവസ വേതനാടിസ്‌ഥാനത്തിൽ 100 പേരെ ചുമതലപ്പെടുത്തും. അരവണ ഇപ്പോൾ ആറുലക്ഷം ടിൻ കരുതൽ ശേഖരമായി ഉണ്ടെന്നും, മണ്ഡലകാലമാകുമ്പോൾ ഇത് 45 ലക്ഷമായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Most Read| പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE