മീഡിയ വൺ സംപ്രേഷണ വിലക്ക്; എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം

By Team Member, Malabar News
BJP Election bond Sacam_Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: മീഡിയ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. ചാനല്‍ ഉടമകളായ മാദ്ധ്യമം ബ്രോഡ്കാസ്‌റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ ചാനലിലെ മൂന്ന് ജീവനക്കാരും നല്‍കിയ ഹരജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കൂടാതെ അടുത്ത ചൊവ്വാഴ്‌ച കോടതി വാദം കേൾക്കുമെന്നും അറിയിച്ചു.

ഹൈക്കോടതി വിധി വന്നതോടെ നിലവിൽ ചാനൽ അടച്ചു പൂട്ടിയിരിക്കുകയാണെന്നും, മുന്നൂറില്‍ അധികം ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ നല്‍കുന്നത് പ്രതിസന്ധിയിലാണെന്നും മാദ്ധ്യമം ബ്രോഡ്കാസ്‌റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയിൽ വ്യക്‌തമാക്കി. അതിനാൽ തന്നെ അടിയന്തിരമായി കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

തുടർന്നാണ് സംപ്രേഷണ വിലക്ക് ഏർപ്പെടുത്താൻ കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. ഫയല്‍ പരിശോധിച്ച ശേഷം സ്‌റ്റേ ആവശ്യത്തില്‍ ഉള്‍പ്പടെ തീരുമാനമെടുക്കുമെന്ന് ജസ്‌റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

Read also: കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്‌ത്‌ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE