ബിജെപി നേതൃത്വവുമായി കൂടിക്കാഴ്‌ച; സുരേഷ് ഗോപി നാളെ ഡെൽഹിയിലേക്ക്

By Team Member, Malabar News
Suresh Gopi
Ajwa Travels

തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി സുരേഷ്‌ഗോപി എംപി നാളെ ഡെൽഹിയിലേക്ക്. ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദ്ദേശിച്ച സാഹചര്യത്തിലാണ് നേതൃത്വവുമായി കൂടിക്കാഴ്‌ചക്ക് അദ്ദേഹം ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്‌ച നടത്തി കാര്യങ്ങൾ ചർച്ച ചെയ്യും.

സംസ്‌ഥാനത്ത് പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാനും മറ്റും സുരേഷ് ​ഗോപിയുടെ ജനകീയ മുഖം ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വം കണക്കാക്കുന്നത്. കൂടാതെ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. അങ്ങനെയാണ് നേതൃത്വം ആദ്യ പരിഗണന സുരേഷ് ഗോപിക്ക് നൽകിയത്.

അതേസമയം നിലവിൽ പാർട്ടി പ്രവർത്തകനായി തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ബിജെപി തനിക്ക് ചില ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അത് ഭം​ഗിയായി നിറവേറ്റനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയും, കുഴപ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയ സാഹചര്യത്തിൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സജീവമാക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് അടുത്ത അധ്യക്ഷന് മുന്നിലുള്ളത്.

Read also: ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ; മുഖ്യ രജിസ്ട്രാറുടെ പ്രത്യേക അനുമതി ആവശ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE