ഭക്ഷ്യവിഷബാധാ സംശയം; വയനാട്ടിൽ 70ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്‌കൂളിലെ 70ഓളം വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയമുള്ളത്. ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

By Trainee Reporter, Malabar News
food poisoning
Representational Image
Ajwa Travels

കൽപ്പറ്റ: വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്‌കൂളിലെ 70ഓളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ രാത്രി മുതലാണ് വയറുവേദനയും കടുത്ത ഛർദിയും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാവിലെ മറ്റു കുട്ടികൾക്കും അസ്വസ്‌ഥതകൾ തുടങ്ങി. ഇതുവരെ ചികിൽസക്ക് എത്തിയതിൽ 10 കുട്ടികൾ ആശുപത്രി വിട്ടു. മറ്റുള്ളവർ നിരീക്ഷണത്തിലാണ്. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, തൃശൂരിലും ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ആളൂർ സ്‌നേഹോദയ കോളേജ് ഓഫ് നഴ്‌സിങ് ഹോസ്‌റ്റലിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തത്‌.

വയറിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്‌സിങ് വിദ്യാർഥിനികൾ നിരീക്ഷണത്തിലാണ്. ഈ മാസം 26ന് വൈകിട്ടാണ് വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Most Read: പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസ്; നാല് ജോർജിയൻ പൗരൻമാർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE