മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ ആത്മീയ സമ്മേളനവും സ്വലാത്ത് മജ്ലിസും സംഘടിപ്പിക്കും. റമദാന് മുന്നോടിയായി നടക്കുന്ന പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശ്വാസികള്‍ സംബന്ധിക്കും.
ഏപ്രിൽ ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം 6ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ആത്മീയ സമ്മേളനം ഉൽഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അൽ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ പണ്ഡിതനും ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായിരുന്ന ശാന്തപുരം ശാഹുല്‍ ഹമീദ് ബാഖവി അനുസ്മരണം, റമദാൻ മുന്നൊരുക്ക പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാർ, സ്വലാത്ത്, തൗബ, പ്രാർഥന, അന്നദാനം അനുബന്ധമായി എന്നിവ നടക്കും.
സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന് മുല്ലക്കോയതങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹുസൈന് അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയ്തീൻകുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുൽ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവരും ആത്മീയ സമ്മേളനത്തിൽ സംബന്ധിക്കും.
Most Read: മാർക്കണ്ഡേയ കട്ജുവിന് എതിരായ കോടതിയലക്ഷ്യം; പരിഗണിക്കാതെ അറ്റോർണി ജനറൽ