Mon, May 6, 2024
27.3 C
Dubai
Home Tags Attack

Tag: attack

ഭക്ഷണം പാഴ്‌സൽ നൽകുന്നതിനെ ചൊല്ലി തർക്കം; അതിഥി തൊഴിലാളിയ്‌ക്ക് ക്രൂരമർദ്ദനം

ഇടുക്കി: തൊടുപുഴ മങ്ങാട്ടുകവലയിൽ അതിഥി തൊഴിലാളിയ്‌ക്ക് നേരെ ആക്രമണം. ഭക്ഷണം പാഴ്‌സൽ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. മങ്ങാട്ടുകവലയിലെ മുബാറക് ഹോട്ടലിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ...

യുവാവിനെ അടിച്ചുവീഴ്‌ത്തി കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

തലശ്ശേരി: റെയിൽവേ സ്‌റ്റേഷന് സമീപം ടിസി മുക്കിൽ യുവാവിനെ പിടിച്ചുകൊണ്ട് പോയി അടിച്ചുവീഴ്‌ത്തി പണവും ഫോണും കവർന്ന പ്രതികളെ മിനിറ്റുകൾക്കകം പോലീസ് പിടികൂടി. തലശ്ശേരി ടെക്‌സ്‌റ്റൈൽ സിൻഡിക്കേറ്റ് വസ്‌ത്രശാലയിലെ ജീവനക്കാരൻ കൊടുവള്ളി ഇല്ലിക്കുന്നിലെ...

തിരുവനന്തപുരത്ത് യുവതിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികൾ; കേസ്

പൂന്തുറ: തിരുവനന്തപുരത്തെ പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനം. പൂന്തുറ സ്വദേശി ആമിനയാണ് മർദ്ദനത്തിന് ഇരയായത്. ആമിനയുടെ വീടിന്റെ മുകള്‍ ഭാഗത്ത് താമസിച്ചിരുന്ന വാടകക്കാർ ബഹളമുണ്ടാക്കുന്നു എന്നാരോപിച്ച് അയൽവാസികൾ ചോദ്യം ചെയ്യാനെത്തിയതാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിന്റെ...

ആട് മോഷ്‌ടാവെന്ന് ആരോപണം; രാജസ്‌ഥാനിൽ ദളിത് യുവാവിന് ക്രൂരമർദ്ദനം; കേസ്

ജയ്‌പൂർ: രാജസ്‌ഥാനിൽ ആടിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനിലെ ബിൽവാര ജില്ലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സംഭവം. മോഷ്‌ടാവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി...

നെടുങ്കണ്ടത്ത് വയോധികയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പഞ്ചായത്തംഗം ഉൾപ്പടെ രണ്ടുപേർ പിടിയിൽ

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. തൂക്കുപാലം പ്രകാശ്‌ഗ്രാം മിനു നിവാസ് ശശിധരൻ...

‘ബഹുമാനിച്ചില്ല’; കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം

കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. കൊട്ടിയം സ്വദേശി സിദ്ദീഖിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്‌ച വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവാണ് മര്‍ദ്ദിച്ചത്. തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം....

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

അഞ്ചേരി: തൃശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അഞ്ചേരി സ്‌കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമിച്ച് കയറിയ പത്തംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച്...

കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമണം; കവർച്ച; പ്രതികൾ അറസ്‌റ്റിൽ

എറണാകുളം: കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്‌ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. ബൈക്കിലെത്തി പണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേരെയാണ് ഹിൽ പാലസ് പോലീസ് പിടികൂടിയത്....
- Advertisement -