അഞ്ചേരി: തൃശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അഞ്ചേരി സ്‌കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമിച്ച് കയറിയ പത്തംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വീടിന്റെ വാതിലുകളും ജനലുകളും തകർത്തു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു. കഞ്ചാവ് ഉപയോഗത്തെ ചോദ്യം ചെയ്‌തതിന്റെ പ്രതികാരമായാണ് അക്രമമെന്ന് പോലീസ് പറഞ്ഞു.
Also Read: കെപിസിസി ആസ്‌ഥാനത്തെ കോവിഡ് മാനദണ്ഡ ലംഘനം; വീഴ്‌ച സമ്മതിച്ച് പ്രതിപക്ഷ നേതാവ്