പോലീസ് ഉദ്യോഗസ്‌ഥന്റെ വീട് കയറി അതിക്രമം; ഒരാൾ അറസ്‌റ്റിൽ

By News Desk, Malabar News
arrest in palakkad
Representational Image
Ajwa Travels

കയ്‌പമംഗലം: പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലിത്തകർത്ത കേസിൽ ഒരാൾ അറസ്‌റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28) ആണ് അറസ്‌റ്റിലായത്‌.

ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. കാട്ടൂർ പോലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ കോഴിപ്പറമ്പിൽ ഫൈബിന്റെ വീട്ടിലാണ് അതിക്രമം ഉണ്ടായത്. പ്രതി പ്രണവ് ഗുണ്ടാ മാഫിയ സംഘത്തിൽ ഉൾപ്പെട്ടയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം മുനയം പ്രദേശത്ത് നടന്ന പോലീസ് പരിശോധനക്ക് പിന്നിൽ ഫൈബിൻ ആണെന്ന ധാരണയിലാണ് ഇദ്ദേഹത്തിന്റെ വീട് കയറി അക്രമിച്ചതെന്നാണ് വിവരം.

പ്രണവിനെ കൂടാതെ അമിത് ശങ്കർ, ശരത് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ഒളിവിലാണ്. പ്രണവിനെ എടമുട്ടം ചൂലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

Also Read: മോൻസണ് സുരക്ഷ, പോലീസിന് നാണക്കേട്; ബീറ്റ് ബോക്‌സ്‌ എടുത്തുമാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE