Tag: Kerala Assembly Election 2026
എയിംസും മെട്രോയുമടക്കം വമ്പൻ പ്രഖ്യാപനങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി ബിജെപി
തിരുവനന്തപുരം: വമ്പൻ വാഗ്‌ദാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേരളത്തിൽ അടുത്തകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെല്ലാം ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം.
തിരുവനന്തപുരത്തും...
‘എസ്‌ഡിപിഐയുടെ പിന്തുണ അഭ്യർഥിച്ചിട്ടില്ല; ആരോപണം വസ്‌തുതാ വിരുദ്ധം’
തിരുവനന്തപുരം: എസ്‌ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണം വസ്‌തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌ഡിപിഐയുടെ പിന്തുണ അഭ്യർഥിച്ചിട്ടില്ല. അത്തരം വാർത്തകൾ വസ്‌തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ് പുറത്തുള്ള ഒരു കക്ഷിയുമായുള്ള പിന്തുണയും ആവശ്യപ്പെട്ട്...
പ്രചാരണ ചൂടിൽ മുന്നണികൾ; രാഹുലും ഖുശ്ബുവും ഇന്ന് കോഴിക്കോട്, മുഖ്യമന്ത്രി തലസ്‌ഥാനത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 8 നാൾ മാത്രം ശേഷിക്കെ, മുന്നണികൾ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്നു. കനത്ത ചൂടിലും പ്രചാരണത്തിന് ഒട്ടും ആവേശം കുറവല്ല. പ്രമുഖ നേതാക്കളെയും താരപ്രചാകരെയും അണിനിരത്തി ആവേശം...
‘റബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനം’
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വാഗ്‌ദാനങ്ങളുമായി രാഹുൽ ഗാന്ധി. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇതായിരിക്കുമെന്നും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ...
സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി, പറയുന്ന സ്‌ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഇനി സംവാദമായാലോ' എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർ കാർഡ് മുഖ്യമന്ത്രി...
യുഡിഎഫ് ക്യാമ്പിന് ആവേശം; രാഹുൽ ഇന്നെത്തും, പത്തനംതിട്ടയിലും കോട്ടയത്തും സമ്മേളനം
പത്തനംതിട്ട: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് പത്തനംതിട്ട ജില്ലയിൽ നിന്നാണ് തുടങ്ങുക. രാവിലെ 11.45ന് ഹെലികോപ്‌ടറിൽ അടൂർ വടക്കടത്തുകാവിലെ പോലീസ്...
‘ആര് വോട്ട് നൽകിയാലും സ്വീകരിക്കും’; എസ്‌ഡിപിഐ പിന്തുണ സ്വാഗതം ചെയ്‌ത് വി. ശിവൻകുട്ടി
തിരുവനന്തപുരം: ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്‌ഥാനാർഥി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വയ്‌ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ത്രികോണ മൽസരം നടക്കുന്ന...
‘വോട്ടിനുവേണ്ടി അവസരവാദ നിലപാടില്ല, എസ്‌ഡിപിഐ നിലപാട് അവരോട് ചോദിക്കണം’
മലപ്പുറം: മങ്കടയിലെ എസ്‌ഡിപിഐയുടെ പിന്തുണ സംബന്ധിച്ച വാർത്തകളോട് വീണ്ടും പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിന് വേണ്ടി എൽഡിഎഫിന് അവസരവാദ നിലപാടില്ലെന്നും തത്വാധിഷ്‌ഠിത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഡിപിഐയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് അവരോടാണ്...





































