Tag: Malabar News
അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു
കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ്...
തീ പടർന്നത് കാറിന്റെ പിൻഭാഗത്ത് നിന്ന്; പെട്രോൾ ടാങ്കിൽ ചോർച്ചയില്ല
കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്‌തമായില്ല. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ.
പെട്രോളിൽ...
ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് റിജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ...
കാസർഗോഡ് അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു
കാസർഗോഡ്: അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ ചാമുണ്ടിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. രാവിലെ തുമ്പോടിയിലെ വീട്ടുപറമ്പിൽ നിന്നായിരുന്നു കടന്നൽ കുത്തേറ്റത്. പറമ്പിൽ കാട്...
കോഴിക്കോട് ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസിലുണ്ടായിരുന്ന നിരവധിപ്പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30നായിരുന്നു അപകടം.
കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്ക്...
കിണർ വൃത്തിയാക്കുന്നതിനിടെ സ്ളാബ് തകർന്ന് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ചെത്തല്ലൂർ കൊട്ടിലിങ്ങൾ അബ്‌ദുൽ ജബ്ബാറിന്റെ മകൻ റിയാസ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റെ...
പാലക്കാട് ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു
പാലക്കാട്: ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ഇനിമുതൽ ഫിസിക്കൽ ക്ളാസുകൾ നടത്താൻ അനുമതി നൽകി. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കൽ ക്ളാസുകൾ താൽക്കാലികമായി നിർത്തിക്കൊണ്ട് ഓൺലൈൻ ക്ളാസുകൾക്ക് അനുമതി നൽകിയത്.
ഈ...
വിവാഹ സംഘത്തിന്റെ ആഡംബര ‘റോഡ് ഷോ’; നാട്ടുകാരുടെ പരാതിയിൽ അന്വേഷണം
കോഴിക്കോട്: മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ആഡംബര 'റോഡ് ഷോ'. റോഡിൽ നിരയായി പോയ ആഡംബര വാഹനങ്ങളിലാണ് യുവാക്കളും മറ്റും അപകടകരമായ രീതിയിൽ യാത്ര ചെയ്‌ത് ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും...





































