Tag: News From Malabar
62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; രണ്ട് പേർ അറസ്‌റ്റിൽ
വയനാട്: മന്തംകൊല്ലിയിലെ ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റിന് സമീപം 62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഫെയർലാൻഡ് ആനിമൂട്ടിൽ പീതാംബരൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബത്തേരി പോലീസ് അറസ്‌റ്റ്...
ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് മർദ്ദനം; സഹോദരനെതിരെ കേസ്
കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദ്ദിച്ചതായി പരാതി. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സംഭവത്തിൽ ഇവരുടെ സഹോദരനായ ബാലുശ്ശേരി സ്വദേശി ശ്രീരാഗ് ഇയാളുടെ ഭാര്യ അശ്വതി എന്നിവർക്കെതിരെ...
റേഷൻ കാർഡ്; അനർഹർക്കെതിരെ നടപടി കടുപ്പിച്ച് ജില്ലാ ഭരണകൂടം
കാസർഗോഡ്: അനർഹമായി മുൻഗണന/ എഎവൈ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവർ കാർഡ് തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കടുത്ത നടപടി. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചതിന് ഇതുവരെയായി ജില്ലയിൽ 4.51 ലക്ഷം രൂപ...
ഒറ്റരാത്രി കൊണ്ട് 5 ഏക്കർ വാഴകൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
പെരുവ: കോളയാട് പഞ്ചായത്തിലെ പെരുവ ചെമ്പുക്കാവ് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രി എത്തിയ കാട്ടാനക്കൂട്ടം അഞ്ച് ഏക്കറോളം കൃഷി നശിപ്പിച്ചു. രാത്രി വീടിന് സമീപത്ത് വരെ എത്തുന്ന കാട്ടാനകളുടെ ആക്രമണം...
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പ്‌ളാന്റ്; മൂന്ന് മാസത്തിനകം പ്രവർത്തന സജ്‌ജമാകും
കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയിൽ മൂന്നുമാസത്തിനകം ഓക്‌സിജൻ പ്‌ളാന്റ് പ്രവർത്തനസജ്‌ജമാകും. പ്‌ളാന്റ് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെപി മോഹനൻ എംഎൽഎ ആശുപത്രി സന്ദർശിക്കുകയും അവലോകന യോഗം ചേരുകയും ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ...
നിയന്ത്രണം ലംഘിച്ച് ടര്‍ഫിലും മൈതാനത്തും ഫുട്‌ബോള്‍ കളി; അരലക്ഷം രൂപ പിഴ
മലപ്പുറം: കോട്ടക്കലിൽ കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി ടര്‍ഫിലും സ്‌കൂള്‍ മൈതാനത്തും ഫുട്‌ബോള്‍ കളി. കോട്ടക്കല്‍ പോലീസ് നടത്തിയ പരിശോധനയില്‍ മുപ്പതോളം പേരാണ് കുടുങ്ങിയത്. ഇവരില്‍നിന്ന് അരലക്ഷത്തോളം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.
രണ്ടു ദിവസങ്ങളിലായാണ് പോലീസ്...
കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവും
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവുമായി. ആശുപത്രിയിലെ ആധുനിക സജ്‌ജീകരണങ്ങളുടെ പട്ടികയിൽ കോവിഡിനും മറ്റ് രോഗങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന വെന്റിലേറ്റർ ഐസിയുകൂടി വന്നതോടെ സ്വകാര്യ ആശുപത്രികളുമായി കിടപിടക്കുന്ന രീതിയിലായി ഈ സർക്കാർ...
വിദ്യാർഥികൾക്കായി ഡേറ്റാ പാക്കേജുകൾ തുടങ്ങണം; ഗവർണറെ കണ്ട് എംഎസ്‌എഫ്
തേഞ്ഞിപ്പലം: വിദ്യാർഥികൾക്കായി ‘സ്‌റ്റുഡന്റ്‌സ് ഡേറ്റ’ പാക്കേജുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എംഎസ്‌എഫ് നിവേദനം നൽകി. ഓപ്പൺ യൂണിവേഴ്‌സിറ്റി തുടങ്ങാത്ത സാഹചര്യത്തിൽ മറ്റു യൂണിവേഴ്‌സിറ്റികളിൽ നിർത്തലാക്കിയ വിദൂര വിദ്യാഭ്യാസം പുനരാരംഭിക്കണമെന്നും...





































