മലപ്പുറം: ഊർങ്ങാട്ടിരി ചാലിയാറിൽ പെരകമണ്ണ വില്ലേജ് പരിധിയിലെ വടശ്ശേരി കടവിൽ മണൽശേഖരം പിടികൂടി. റവന്യൂവകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് എട്ട് ലോഡോളം വരുന്ന മണൽ പിടികൂടിയത്.
ജില്ലാ കളക്‌ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തഹസിൽദാരുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി തഹസിൽദാർമാരായ എം മുകുന്ദൻ, ദേനേശ് കുമാർ, സ്‌പെഷ്യൽ വില്ലേജ് ഓഫിസർ സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്‌ഥരും എടവണ്ണ പോലീസുമാണ് പരിശോധന നടത്തിയത്. ശനിയാഴ്‌ച വൈകിട്ട് മൂന്നരയോടെ തുടങ്ങിയ ദൗത്യം ആറരവരെയാണ് നീണ്ടത്.
പിടികൂടിയ മണൽ തിരികെ പുഴയിലേക്കു തള്ളിയതായി അധികൃതർ അറിയിച്ചു.
Malabar News: കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് കൂടുന്നു; ഈ വർഷം മാത്രം പിടികൂടിയത് 9 കിലോയിലേറെ