Wed, Jan 28, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാൾ അറസ്‌റ്റിൽ

കൂറ്റനാട്: പെരിങ്ങോട് സ്വദേശിയായ രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റിട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി. പെരുമണ്ണൂർ സ്വദേശി ഷാനുവിനെ ചാലിശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അക്കൗണ്ടിൽ...

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് സഹായവുമായി പഞ്ചായത്ത് പ്രസിഡണ്ട്

മലപ്പുറം: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. മലപ്പുറം മാറാക്കര പഞ്ചായത്ത് ഭരണസമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സർക്കാരിന്റെ കോവിഡ് മരണ കണക്കുകളിൽ ഉൾപ്പെടുന്ന വ്യക്‌തികളുടെ...

റെയിൽവേയുടെ റിസർവേഷൻ വ്യവസ്‌ഥ; യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്ന് പരാതി

പയ്യന്നൂർ: റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ വ്യവസ്‌ഥക്കെതിരെ പരാതികൾ വ്യാപകമാകുന്നു. ട്രെയിൻ യാത്ര പൂർണമായും റിസർവേഷൻ ടിക്കറ്റിന്റെ അടിസ്‌ഥാനത്തിലാക്കിയ റെയിൽവേ ചില ട്രെയിനുകളിൽ നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നാണ് പരാതി. പയ്യന്നൂരിൽ നിന്നു മംഗളൂരുവിലേക്ക് മാവേലി...

പരിസ്‌ഥിതി ദിനം; മലപ്പുറത്ത് 2.40 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും

എടക്കര: പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 2.40 ലക്ഷം വൃക്ഷത്തൈകൾ വിതരണത്തിന് ഒരുങ്ങി. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ വണ്ടൂർ തിരുവാലിയിലെയും എടക്കര ഉദിരകുളത്തെയും നഴ്‌സറിയിലാണ് തൈകൾ തയ്യാറാക്കിയത്. കവുങ്ങ്, പുളി, മന്ദാരം, നെല്ലി, സീതപ്പഴം....

കനത്ത മഴയിൽ വെള്ളപ്പൊക്കം; 80 വീടുകളിൽ വെള്ളം കയറി; ഗതാഗത തടസം

നല്ലളം: കഴിഞ്ഞ രാത്രിയിൽ പെയ്‌ത ശക്‌തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മേഖല വെള്ളക്കെട്ടിൽ. 80 വീടുകളിലും നല്ലളം ബസാറിലെ കടകളിലും വെള്ളം കയറി. മുണ്ടകപ്പാടം, പുളിക്കൽതാഴം, ഒതയമംഗലം, തോട്ടാംകുനി, കിഴുവനപ്പാടം, തരിപ്പണം...

മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി

മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി. ടിക്കറ്റ് ബുക്കിങ് കൗണ്ടർ പരിസരത്ത് നിന്നാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്.)...

പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

കാസർഗോഡ്: പൊട്ടിപ്പൊളിഞ്ഞ റോഡിനോടുള്ള നഗരസഭയുടെ അവഗണനക്ക് എതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ് നിർമിച്ച് 10 വർഷം കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാർ...

വളാഞ്ചേരിയിൽ 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ കുഴല്‍പ്പണവുമായി യുവാവ് അറസ്‌റ്റിൽ. ശ്രീകൃഷ്‌ണപുരം കാരാകുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്‌ണദാസ് (31) ആണ് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴല്‍പ്പണവുമായി പിടിയിലായത്. 13.5 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് ഇയാളിൽ...
- Advertisement -