300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; 10 ദിവസത്തിനകം അപേക്ഷിക്കണം

By News Desk, Malabar News

പാലക്കാട്: ജില്ലയിൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ 300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ ലഭ്യമാക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഇതിനായി പവർ ഫിനാൻസ് കോർപറേഷൻ സിഎസ്‌ആർ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിക്കും. ജില്ലാ കളക്‌ടർ ചെയർമാനും ജില്ലാ വിദ്യാഭ്യാസ ഓഫിസർ, പട്ടികജാതി-വർഗ വികസന വകുപ്പ് ഓഫിസർമാർ അംഗങ്ങളുമായ സമിതിയാണ് അർഹരെ തിരഞ്ഞെടുക്കുക.

സ്‌മാർട് ഫോൺ ആവശ്യമുള്ള വിദ്യാർഥികൾ ആധാർ നമ്പർ, ജാതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഹെഡ്‌മാസ്‌റ്റർ/ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ എന്നിവ 10 ദിവസത്തിനകം ജില്ലാ കളക്‌ടർക്ക് നൽകണം. 7,000 രൂപ വിലവരുന്ന സ്‌മാർട് ഫോണും ഒരു വർഷത്തെ നെറ്റ് കണക്ഷനും രണ്ടാഴ്‌ചക്കകം വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

Also Read: കോപ്പിയടി ആരോപണത്തിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE