കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് സഹായവുമായി പഞ്ചായത്ത് പ്രസിഡണ്ട്

By News Desk, Malabar News
Malabarnews_india corona
Representational image
Ajwa Travels

മലപ്പുറം: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. മലപ്പുറം മാറാക്കര പഞ്ചായത്ത് ഭരണസമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സർക്കാരിന്റെ കോവിഡ് മരണ കണക്കുകളിൽ ഉൾപ്പെടുന്ന വ്യക്‌തികളുടെ കുടുംബത്തിന് 5,000 രൂപ നൽകാനാണ് തീരുമാനം.

പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷമാണ് മാറാക്കര പഞ്ചായത്തിൽ പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി രൂപീകരിച്ചത്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ ഇത് കൂടുതൽ കാര്യക്ഷമമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഭരണസമിതിയുടെ ഇടപെടൽ. ഇതനുസരിച്ച്, രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 5,000 രൂപ വീതം ധനസഹായം നൽകും. സർക്കാരിന്റെ ഔദ്യോഗിക മരണ കണക്കുകളിൽ രേഖപ്പെടുത്തിയ, പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വ്യക്‌തികളുടെ കുടുംബത്തിനായിരിക്കും സഹായം ലഭിക്കുക.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവിഷ്‌കരിച്ച വിവിധ കർമ്മ പരിപാടികളടങ്ങിയ കെയർ മാറാക്കര എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധനസഹായ വിതരണവും നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് ബോർഡ് യോഗം ചേർന്ന് ഐക്യകണ്‌ഠേന തീരുമാനമെടുത്തു. നിലവിൽ 10 പേരാണ് മാറാക്കര പഞ്ചായത്ത് പരിധിയിൽ കോവിഡ് രണ്ടാം തരംഗത്തിൽ രോഗ ബാധിതരായി മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന് ഉടൻ തുക കൈമാറും.

Also Read: മുംബൈ ബാർജ് അപകടം; മൂന്ന് ഉദ്യോഗസ്‌ഥർക്ക്‌ സസ്‍പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE