തണലായി പച്ചത്തുരുത്തുകൾ; കണ്ണൂരിൽ നടീൽ ഉൽസവത്തിന് തുടക്കമായി

By News Desk, Malabar News
Ajwa Travels

കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ 30 പച്ചത്തുരുത്തുകളുടെ നടീൽ ഉൽസവത്തിന് തുടക്കമായി. ദേവഹരിതം പച്ചത്തുരുത്ത് നടീൽ ഉൽസവത്തിന്റെ ജില്ലാതല ഉൽഘാടനം ചെറുതാഴം കുളപ്രം കാവിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു. ജില്ലയിൽ 36 പഞ്ചായത്തുകളിലായി 68 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്.

ചെറുതാഴത്ത് ഒരേക്കർ സ്‌ഥലത്ത് ഫലവൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ, തണൽ മരങ്ങൾ എന്നിവയാണ് നട്ടുപിടിപ്പിച്ചത്. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് പിപി രോഹിണി, കല്യാശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ എവി രവീന്ദ്രൻ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇകെ സോമശേഖരൻ എന്നിവർ പങ്കെടുത്തു.

Also Read: കോവിഡ് പ്രതിസന്ധിയിലും വാടകയിളവില്ല; ഓഫിസ് ഒഴിഞ്ഞ് ടെക്‌നോപാർക്കിലെ 30ഓളം ഐടി കമ്പനികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE