Tag: News From Malabar
ആംബുലൻസ് എത്തിയില്ല; പിക്കപ്പിൽ ആശുപത്രിയിൽ എത്തിച്ച കോവിഡ് രോഗി മരിച്ചു
വെള്ളരിക്കുണ്ട്: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വന്നില്ല. ഒടുവിൽ ബന്ധുക്കൾ പിക്കപ്പിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർഗോഡ് വെള്ളരിക്കുണ്ടിനടുത്ത് കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി...
അമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ച യുവാവ് ആശുപത്രിയിൽ
പാലക്കാട്: ബന്ധുവീട്ടിൽ കയറി വീട്ടമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ചു നിറയൊഴിച്ച പ്രതി ആശുപത്രിയിൽ ചികിൽസ തേടി. വീട്ടമ്മയും മക്കളും തിരിച്ച് ആക്രമിച്ചെന്നു കാണിച്ചാണു പ്രതി വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കോവിഡ് കൂടുന്നു; ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി പോലീസ്
പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ചാലിശ്ശേരി ടൗണിലും ജില്ലാ അതിർത്തിയിലും പരിശോധന കർശനമാക്കി പോലീസ്. തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പ്രവേശിക്കുന്ന റോഡിൽ കർശന പരിശോധനയാണ് നടത്തുന്നത്.
ബുധനാഴ്‌ച വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ...
അതിർത്തി വനത്തിലെ ഊടുവഴികളിൽ പോലീസ് പരിശോധന; നിരീക്ഷണത്തിന് വനപാലകരും
എടക്കര: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അതിർത്തി വനത്തിലെ ഊടുവഴികൾ പോലീസിന്റെയും വനപാലകരുടെയും നിരീക്ഷണത്തിൽ. കേരള- തമിഴ്‌നാട് അതിർത്തി വനമേഖലയിലെ നാടുകാണി ദേവാല ഉൾപ്പടെയുള്ള ഭാഗങ്ങളിലെ ഊടുവഴികളിലൂടെ യാത്രക്കാർ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത...
ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് വസ്‌ത്ര വ്യാപാരം; 32,000 രൂപ പിഴ ചുമത്തി പോലീസ്
കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിന് എതിരെ പോലീസ് നടപടി. കല്ലാച്ചി സംസ്‌ഥാന പാതയിലെ 'ഹാപ്പി വെഡ്ഡിങ്' സ്‌ഥാപനത്തിന് എതിരെയാണ് പോലീസ് കേസെടുത്തത്. ഹാപ്പി വെഡ്ഡിങ്ങിൽ പോലീസ് പരിശോധന...
തലകുത്തനെ നടന്ന് അഷ്‌റഫ് ഏഷ്യാ റെക്കോർഡ്‌സിലേക്ക്
സീതാംഗോളി: കരാട്ടെ അധ്യാപകനായ അഷ്‌റഫ് 'തലകുത്തനെ' നടന്ന് കയറിയത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്. അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെക്കൻഡ് കൊണ്ട് 14.44 മീറ്റർ മീറ്റർ സഞ്ചരിച്ചാണ് അഷ്‌റഫ്...
പ്രാണവായു തികയുന്നില്ല; ഇന്നലെ എത്തിയത് 156 സിലിണ്ടറുകൾ മാത്രം; ക്ഷാമം
കാഞ്ഞങ്ങാട്: ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണാനാകാതെ ജില്ല. സ്വകാര്യ ആശുപത്രികളിൽ ഇന്നലെ 156 സിലിണ്ടറുകൾ എത്തിയെങ്കിലും പ്രതിസന്ധിയുണ്ടായി. സർക്കാർ ആശുപത്രികളിൽ പ്രതിദിനം 180 സിലിണ്ടറുകളാണ് ഇപ്പോൾ വേണ്ടിവരുന്നത്. സ്വകാര്യ ആശുപത്രികളിൽ 110 സിലിണ്ടറുകളും...
ഹാർബറുകൾ അടച്ചതോടെ മൽസ്യ ലഭ്യത കുറഞ്ഞു; പൊള്ളുന്ന വിലയും
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് ഹാർബറുകൾ അടച്ചതോടെ കോഴിക്കോട് നഗരത്തിൽ ഉൾപ്പടെ മൽസ്യ ക്ഷാമം. ബേപ്പൂർ, പുതിയാപ്പ ഹാർബറുകളാണ് അടച്ചത്. ഇതോടെ ഉള്ള മീനിന് പൊള്ളുന്ന വിലയും നൽകേണ്ട അവസ്‌ഥയായി.
രണ്ട് പ്രധാന...





































