ജില്ലയിൽ പേപ്പട്ടി ആക്രമണം; അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റു

By Desk Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പെരുമുണ്ടച്ചേരിയില്‍ അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. പുറമേരി പഞ്ചായത്തിലെ അരൂര്‍ പെരുമുണ്ടച്ചേരിയിലെ മഠത്തുംകണ്ടി രവീന്ദ്രന്റെ മകള്‍ നിഹ (5), കൈതക്കണ്ടി ബഷീറിന്റെ മകള്‍ റാനിയ പര്‍വീന്‍ (14), മലയില്‍ സുബൈറിന്റെ മകന്‍ റംഷാദ് (20) എന്നിവര്‍ക്കാണ് കടിയേറ്റത്. നിഹയെ തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയിലും മറ്റ് രണ്ട് പേരെ വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച രാവിലെയാണ് റാനിയ പര്‍വീന് നേരെ പേപ്പട്ടിയുടെ അക്രമമുണ്ടായത്. വീടിനകത്തു വച്ചാണ് റാനിയ പര്‍വീനും, റംഷാദിനും പേപ്പട്ടിയുടെ കടിയേറ്റത്. ഇരുവരും വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു.

റാനിയ പര്‍വീന്റെ കൈക്കും, മുഖത്തുമാണ് കടിച്ച് പരിക്കേൽപ്പിച്ചത്. വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് രവീന്ദ്രന്റെ മകള്‍ നിഹക്ക് പട്ടിയുടെ കടിയേറ്റത്. നിഹയുടെ കൈക്ക് ആഴത്തിൽ കടിയേറ്റിട്ടുണ്ട്.

Malabar News:  കോവിഡ്; കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ അതീവ ഗുരുതര മേഖല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE