പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ചാലിശ്ശേരി ടൗണിലും ജില്ലാ അതിർത്തിയിലും പരിശോധന കർശനമാക്കി പോലീസ്. തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പ്രവേശിക്കുന്ന റോഡിൽ കർശന പരിശോധനയാണ് നടത്തുന്നത്.
ബുധനാഴ്‌ച വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയ ഇരുചക്ര വാഹനക്കാരെ പോലീസ് മടക്കി അയച്ചു. മതിയായ രേഖകളുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷം യാത്രക്കാർക്ക് പോലീസ് ബോധവൽക്കരണം നടത്തുന്നുണ്ട്.
ചാലിശ്ശേരി സ്‌റ്റേഷൻ പരിധിയിലെ വിവിധ സ്‌ഥലങ്ങളിൽ പോലീസ് പരിശോധനയും അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നിരീക്ഷണവും ഏർപ്പെടുത്തി. തുടർ ദിവസങ്ങളിലും പരിശോധന ശക്‌തമായി തുടരുമെന്ന് ചാലിശ്ശേരി സ്‌റ്റേഷൻ എസ്എച്ച്ഒ ശശീന്ദ്രൻ മേലേതിൽ പറഞ്ഞു.
Also Read: സർക്കാരിന്റെ ഇരട്ടനീതി; വ്യാപാരികളുടെ യൂത്ത്‌വിംഗ് നാളെ വീട്ടുപടിക്കൽ പ്രതിഷേധിക്കും