കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങി; കേസെടുത്ത് പോലീസ്

By Desk Reporter, Malabar News
Representational Image
Ajwa Travels

പനമരം: കോവിഡ് സ്‌ഥിരീകരിച്ചിട്ടും ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ വാഹനമെടുത്ത് ഇറങ്ങിയ ആൾക്കെതിരെ കേസെടുത്ത് പോലീസ്. കോവി‍ഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങിയ കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെയാണ് കേണിച്ചിറ പോലീസ് കേസ് എടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്ത പോലീസ് ലോക്ക്ഡൗൺ ലംഘിച്ചതിനും ഇയാൾക്കെതിരെ നടപടിയെടുത്തു.

കോവിഡ് പോസിറ്റീവായവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി താഴെമുണ്ട സ്വദേശിയുടെ വീട്ടിൽ പോലീസ് എത്തിയപ്പോൾ ഇയാൾ ഉണ്ടായിരുന്നില്ല. ഇയാളെ അന്വേഷിച്ച പോലീസിനോട് പരസ്‌പര വിരുദ്ധമായ മറുപടിയാണ് ബന്ധുക്കൾ നൽകിയത്.

സംശയം തോന്നിയ പോലീസ് രോഗിയെ ഫോണിൽ വിളിച്ചപ്പോൾ കോവിഡ് പരിശോധനക്ക് പുറത്തു പോയതാണ് എന്നായിരുന്നു മറുപടി. ഈ മറുപടി വിശ്വാസ്യ യോഗ്യമല്ലാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പൊതുനിരത്തിൽ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്നതായി കണ്ടെത്തിയത്.

Also Read:  കോവിഡ് പ്രതിരോധത്തിനായി 1.15 കോടി രൂപ മാറ്റിവെക്കും; മലപ്പുറം നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE