Tag: News From Malabar
ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ അറ്റൻഡർക്ക് എതിരെയാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞതായി മെഡിക്കൽ...
മലമ്പുഴയിൽ മൽസ്യ തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
പാലക്കാട്: മലമ്പുഴ കരടിയോടിൽ മൽസ്യത്തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് ആനക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. സുന്ദരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ആനക്കൂട്ടം തകർത്തു. മീൻ പിടിക്കുന്നതിനായി പുലർച്ചെ അഞ്ചുമണിയോടെ...
കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; നാലര വയസുകാരന് ദാരുണാന്ത്യം
വയനാട്: മേപ്പാടിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ്...
മലപ്പുറം വളാഞ്ചേരിയിൽ ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു
മലപ്പുറം: വളാഞ്ചേരിയിൽ ചരക്ക് ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിലെ താഴ്‌ചയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടന്നവരാണ്...
വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു
കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു. കളക്റ്ററേറ്റിലെ ജീവനക്കാർ ചേർന്ന് രേണുരാജിനെ സ്വീകരിച്ചു. 'നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും ഇന്ന് വയനാട് കളക്‌ടറായി ചുമതലയേറ്റു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ...
കണ്ണൂരിൽ സ്‌റ്റേഷൻ വളപ്പിലെ വാഹനങ്ങൾ കത്തി നശിച്ചു; തീയിട്ടതാണോയെന്ന് സംശയം
കണ്ണൂർ: വളപട്ടണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിവിധ കേസുകളിലായി പിടിച്ച അഞ്ചോളം വാഹനങ്ങളാണ് കത്തിയത്. ആരെങ്കിലും തീ കൊളുത്തിയതാണോ എന്ന...
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറൻസിയാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി റനീസിൽ നിന്ന് 12,26,250...
വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ
വയനാട്: വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സൗദി-ഒമാൻ അതിർത്തിയിൽ നിന്നാണ്...





































