പാലക്കാട്: മലമ്പുഴ കരടിയോടിൽ മൽസ്യത്തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് ആനക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. സുന്ദരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ആനക്കൂട്ടം തകർത്തു. മീൻ പിടിക്കുന്നതിനായി പുലർച്ചെ അഞ്ചുമണിയോടെ മലമ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് എത്തിയതായിരുന്നു സുന്ദരൻ.
വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പാഞ്ഞടുത്ത കാട്ടാനക്കൂട്ടം പിടികൂടാൻ ശ്രമിച്ചെങ്കിലും സുന്ദരൻ ഓടിരക്ഷപ്പെടുകയായിരുന്നു. പത്തോളം ആനകൾ ഉണ്ടായിരുന്നു. സുന്ദരന്റെ ദേഹത്ത് തുമ്പിക്കൈ കൊണ്ടെങ്കിലും അയാൾ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് പ്രദേശത്ത് നിന്ന് ആനകൾ പിൻമാറിയത്. പാലക്കാട് കനത്ത ചൂടാണ് അനുഭപ്പെടുന്നത്. ഇതുമൂലം, വെള്ളം കുടിക്കാനായി ആനക്കൂട്ടങ്ങൾ മലമ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ എത്തുന്നുണ്ട്.
Most Read: 100 കോടി പിഴ; കൊച്ചി കോർപറേഷൻ കോടതിയിലേക്ക്