കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; നാലര വയസുകാരന് ദാരുണാന്ത്യം

By Trainee Reporter, Malabar News
The wild boar jumped across and overturned the auto; A tragic end for a four-and-a-half-year-old boy
മുഹമ്മദ് യാമിൻ
Ajwa Travels

വയനാട്: മേപ്പാടിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. സുധീറും കുടുംബവും ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ മേപ്പാടി വടുവഞ്ചാൽ നെടുങ്കരയിൽ വെച്ചാണ് പന്നി ഓട്ടോയ്‌ക്ക് കുറുകെ ചാടിയത്.

ഇതോടെ വെട്ടിച്ച ഓട്ടോ മറിയുകയായിരുന്നു. അപകടത്തിൽ കുട്ടിക്കാണ് കൂടുതൽ പരിക്കേറ്റത്. കുട്ടി സംഭവ സ്‌ഥലത്ത്‌ വെച്ച് തന്നെ മരിച്ചിരുന്നു. സുധീറിനെയും സുബൈറയെയും പരിക്കുകളോടെ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ രണ്ടാമത്തെ മകൻ മുഹമ്മദ് അമീനും സാരമായ പരിക്കുകൾ ഉണ്ടെന്നാണ് വിവരം. യാമിന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഓടത്തോട് ജുമാ മസ്‌ജിദിൽ നടക്കും.

Most Read: ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി പിഴ ചുമത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE