വാഹനാപകടം; ചികിൽസയിൽ ആയിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

By Trainee Reporter, Malabar News
accident; DYFI woman leader died who was under treatment
അനുഷ
Ajwa Travels

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ സ്വദേശിനി തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ളോക്ക് വൈസ് പ്രസിഡണ്ടാണ്. മലപ്പുറം എംസിടി കോളേജിലെ നിയമ വിദ്യാർഥിനി ആയിരുന്നു.

അഞ്ചു ദിവസം മുമ്പാണ് അപകടം ഉണ്ടായത്. കോളേജിനടുത്തുള്ള റോഡിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഡിവൈഡറിൽ തലയിടിച്ചു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ഇന്ന് ഉച്ചയോടെയാണ് മരണം. രവി-ഷൈലജ ദമ്പതികളുടെ മകളാണ്. സഹോദരൻ: അക്ഷയ് ജിത്ത്.

Most Read: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE