Tue, Sep 8, 2026
39 C
Dubai
Home Tags Palakkad news

Tag: palakkad news

ഒറ്റപ്പാലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ടൈൽസ് അടർന്നുവീണു; വയോധികയ്‌ക്ക് പരിക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് ബസ് സ്‌റ്റാൻഡ് ചുമരിലെ ടൈൽസ് അടർന്നുവീണ് വയോധികയ്‌ക്ക് പരിക്കേറ്റു. പാലപ്പുറം സ്വദേശിയായ വയോധികക്കാണ് ദേഹത്തേക്ക് ടൈൽസ് വീണ് നിസാര പരിക്കേറ്റത്. ബസ് സ്‌റ്റാൻഡിലെ എയ്ഡ്‌പോസ്‌റ്റിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലെ ടൈൽസാണ് അടർന്നുവീണത്....

കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ചിറ്റിലഞ്ചേരി: സംസ്‌ഥാനന്തര പാതയിൽ കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മുടപ്പല്ലൂർ തേക്കുഞ്ചേരി പ്രേം കുമാറിന്റെ മകൻ വിപി അഭിഷേക് (19) ആണ് മരിച്ചത്. അഭിഷേകിന്റെ കൂടെ ഉണ്ടായിരുന്ന...

കോട്ടത്തറ ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ. രോഗികൾ കൂടുതൽ ഉള്ളതിനാൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും 100 കിടക്കയുടെ തസ്‌തിക സൃഷ്‌ടിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം. ആശുപത്രിയിൽ നിന്ന്...

പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമം; എക്‌സൈസ് ഓഫിസർക്കെതിരെ കേസ്

പാലക്കാട്: ബസ് യാത്രയയ്‌ക്കിടെ സ്‌കൂൾ വിദ്യാർഥിയായ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സൈസ് ഓഫിസർക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശിയും കഞ്ചിക്കോട് കെഎൻ പുതൂരിൽ ഡിസ്‌റ്റലറീസിലെ സിവിൽ എക്‌സൈസ്...

ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നിർണായകമായത് ഫേസ്‌ബുക്ക്‌

പാലക്കാട്: ആലത്തൂരിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്‌ണയെ (21) കണ്ടെത്തി. പോലീസ് സംഘം മുംബൈയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിൽ എത്തിച്ച പെൺകുട്ടി നിലവിൽ ഡിവൈഎസ്‌പി...

ആശുപത്രികളിലും ഊരുകളിലും സന്ദർശനം; ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ

പാലക്കാട്: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അട്ടപ്പാടിയിൽ എത്തി. തുടർച്ചയായി ഉണ്ടായ ശിശുമരണങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മന്ത്രി അട്ടപ്പാടി സന്ദർശിക്കാൻ എത്തിയത്. തുടർന്ന് അഗളി സിഎച്ച്സിയിലെ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുകയും ചെയ്‌തു. കൂടാതെ കോട്ടത്തറ ട്രൈബൽ...

ധനസഹായ ഫണ്ട് വകമാറ്റി; കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആദിവാസികൾ

പാലക്കാട്: കിടത്തി ചികിൽസ നടത്തുന്ന ആദിവാസികൾക്കും കൂട്ടിരിപ്പുകാർക്കും നൽകേണ്ട ധനസഹായം വകമാറ്റി ചിലവഴിച്ചെന്ന് ആരോപണം. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെയാണ് ആദിവാസികൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചികിൽസ കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ വൗച്ചർ...

മംഗലംഡാം ഉദ്യാനം; വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ പാർക്ക് തുറന്നു

പാലക്കാട്: ജില്ലയിലെ മംഗലംഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും, പ്രതിഷേധങ്ങൾക്കും ശേഷമാണ് ഇപ്പോൾ കുട്ടികളുടെ പാർക്ക് തുറന്നു നൽകിയത്. മംഗലംഡാം ഉദ്യാനത്തിന്റെ മൂന്നാംഘട്ട വികസനത്തിലെ നിർമിതികളുടെ ഒരു ഭാഗമാണ്...
- Advertisement -