അട്ടപ്പാടി: ആദിവാസികളും മനുഷ്യരാണെന്നും, മനുഷ്യാവകാശങ്ങൾ അവരുടെയും കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഡിസംബര്‍ 10ന് കേരള വനിതാ കമ്മീഷൻ അട്ടപ്പാടി ആദിവാസി ഊരുകളില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കും.
അതിന് മുന്നോടിയായി ഇന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, അംഗങ്ങളായ എംഎസ് താര, ഷിജി ശിവജി, ഷാഹിദ കമാൽ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ എന്നിവരുടെ നേതൃത്വത്തിൽ ഊരുകൾ സന്ദർശിക്കും.
ഡിസംബർ പത്തിന് രാവിലെ 10.30 മുതൽ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രം ഹാളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടികളുടെ ഉൽഘാടനം വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി നിർവഹിക്കും.
ഇതിന് ശേഷം ഐടിഡിപി പ്രോജക്ട് ഓഫീസർ സുരേഷ്കുമാർ ‘അട്ടപ്പാടിയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ ക്ളാസെടുക്കും. ലോക മനുഷ്യാവകാശ ദിനത്തോട് (ഡിസംബർ 10) അനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
Read Also: കുനൂർ ഹെലികോപ്ടർ ദുരന്തം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി