പാലക്കാട്: പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്‌ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ 40കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കുന്നംകുളം ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
മകളെ പീഡിപ്പിച്ച കേസിൽ 2016ൽ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്‍റ്റിൽ മകളെ വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
Malabar News: റോഡിൽ മാലിന്യം തള്ളി; ടാങ്കർ സഹിതം രണ്ടുപേർ പിടിയിൽ