Tag: Thrissur Pooram
ആളില്ല, ആരവമില്ല; തൃശൂരിൽ ഇന്ന് കരുതൽ പൂരം; ചരിത്രം
തൃശൂർ: കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂരിൽ ഇന്ന് കരുതൽ പൂരം. ആളും ആരവങ്ങളുമില്ലാതെ ഇന്ന് നടക്കുന്ന തൃശൂർ പൂരം ഇടംപിടിക്കുന്നത് ചരിത്രത്താളുകളിൽ. രാവിലെ 7 മണിയോടെ കണിമംഗലം ശാസ്‌താവ് പൂരപ്പറമ്പിൽ എഴുന്നെള്ളി പൂരത്തെ വിളിച്ചുണർത്തി....
ചടങ്ങുകൾ മാത്രമായി നാളെ തൃശൂർ പൂരം; ഇന്ന് പൂരവിളംബരം
തൃശൂർ : നാളെ നടക്കുന്ന തൃശൂർ പൂരത്തോട് അനുബന്ധിച്ച് പൂരവിളമ്പരം ഇന്ന് നടക്കും. സംസ്‌ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനാൽ ഇത്തവണയും പൂരം ചടങ്ങായി മാത്രമാണ് നടത്തുന്നത്. പൂരവിളംബരം അറിയിച്ച് നെയ്‌തലക്കാവ് ഭഗവതി ഇന്ന്...
തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും; ചടങ്ങുകൾ പ്രതീകാത്‌മകം
തൃശൂർ: ആരവങ്ങളില്ലാതെ പൂര നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്‌മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും. ചടങ്ങുകൾ കാണാൻ ആരും എത്തേണ്ടതില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്....
തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ്
തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം...
തൃശൂർ പൂരം; കുടമാറ്റം ഒഴിവാക്കി പാറമേക്കാവ് ദേവസ്വം
തൃശൂർ : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതിനാൽ പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയതായി സെക്രട്ടറി ജി രാജേഷ് അറിയിച്ചു. ഇത്തവണ ആഘോഷപരമായല്ല പൂരം നടത്തുന്നതെന്നും, ആചാരങ്ങൾ...
തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ
തൃശൂർ: പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ...
തൃശൂർ പൂരം നടത്തിപ്പ്; തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന്
തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന് ചേരും. പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പ്രകാരം എങ്ങനെയാണ് നടത്തുകയെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും....
പൂരപ്പറമ്പിൽ കാണികൾ വേണ്ട, സംഘാടകർ മാത്രം മതി; തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ
തൃശൂർ: പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ഇത്തവണത്തെ തൃശൂർ പൂരം ചടങ്ങ് മാത്രമായി ചുരുക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്‌ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. പൂരപ്പറമ്പിൽ ഇത്തവണ...




































