ഫോണിൽ സംസാരിച്ച് നടന്ന കെഎസ്‌ഇബി ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു

By Trainee Reporter, Malabar News
hit by a train
ശരൺ
Ajwa Travels

കാസർഗോഡ്: റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ച് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതവകുപ്പ് ജീവനക്കാരൻ മരിച്ചു. ബേക്കൽ ചേറ്റുകുണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിത്താരി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫിസിലെ മീറ്റർ റീഡർ പെരിയ കായക്കുളം സ്വദേശി ശരൺ (26) ആണ് മരിച്ചത്.

ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരൺ റെയിൽ പാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ശരൺ സംഭവസ്‌ഥലത്ത് തന്നെ മരിച്ചിരുന്നു. ബേക്കൽ പോലീസ് ഇൻക്വസ്‌റ്റ്  നടത്തിയ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കായക്കുളത്തെ ശശിധരൻ-ഇന്ദിര ദമ്പതികളുടെ മകനാണ് ശരൺ.

Most Read: രോഗബാധ 3,698, പോസിറ്റിവിറ്റി 8.18%, മരണം 75

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE