നോമിനേറ്റഡ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തേജസ്വി; എൻഡിഎയിൽ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പാസ്വാന്‍

By Syndicated , Malabar News
Nitish-Kumar,tejashwi-yadav,chirag-paswan-_2020-Oct-26
നിതീഷ് കുമാർ, തേജസ്വി യാദവ്, ചിരാ​ഗ് പാസ്വാൻ
Ajwa Travels

പാറ്റ്ന: മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത നിതീഷ് കുമാറിനെ  അഭിനന്ദിച്ച്  ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ‘നോമിനേറ്റഡ് മുഖ്യമന്ത്രി’ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്. പരിഹാസത്തില്‍ പൊതിഞ്ഞ അഭിനന്ദന ട്വീറ്റാണിപ്പോള്‍  ചര്‍ച്ചയാകുന്നത്.

‘ബഹുമാനപ്പെട്ട നിതീഷ് ജി. നോമിനേറ്റഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഈ അവസരത്തില്‍ എല്ലാ ആശംസകളും നേരുന്നു. മുഖ്യമന്ത്രി കസേരക്ക് അപ്പുറം, ബീഹാറിലെ ജനങ്ങളുടെ സന്തോഷവും എന്‍ഡിഎ വാഗ്‌ദാനം ചെയ്‌ത 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ക്കും അദ്ദേഹം മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു’- തേജസ്വി ട്വിറ്ററിലെഴുതി.

നേരത്തെ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും നിതീഷിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ‘വീണ്ടും മുഖ്യമന്ത്രിയായതില്‍ നിതീഷ്‌കുമാറിന് അഭിനന്ദനങ്ങള്‍. സര്‍ക്കാര്‍ ഭരണ സമയം പൂര്‍ത്തിയാക്കുമെന്നും നിങ്ങള്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’, പാസ്വാന്‍  ട്വീറ്റ് ചെയ്‌തു.

125 സീറ്റുകളില്‍ വിജയിച്ചാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ബിഹാറില്‍ ഭരണം ഉറപ്പിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി. 75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

Read also: ഷഹീന്‍ ബാഗ്; പുനപരിശോധനാ ഹരജിയുമായി സമരക്കാര്‍ കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE