സംസ്‌ഥാനത്ത്‌ ഇന്നും ചൂട് കൂടും; മുന്നറിയിപ്പ്

By Trainee Reporter, Malabar News
temperature is rising
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരുമെന്നാണ് കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ മഴ ദുർബലമാകും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും ചൂടിന് ശമനം ഉണ്ടാവില്ല.

തീരപ്രദേശങ്ങളെയും മലയോരമേഖകളെയും അപേക്ഷിച്ചു ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും. സംസ്‌ഥാനത്ത്‌ ഇന്നലെ 12 സ്‌റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്‌ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.

Most Read: എലത്തൂർ തീവെപ്പ്; പ്രതിയെ ഇന്ന് ഷൊർണൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE