സംസ്‌ഥാനത്ത്‌ ചൂട് അപകടകരമായ രീതിയിൽ; അതീവ ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരുമെന്നാണ് മുന്നറിയിപ്പ്.

By Trainee Reporter, Malabar News
Rising-Temperature
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് അപകടകരമായി കൂടുകയാണെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആറ് ജില്ലകളിൽ താപനിലാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില സാധാരണ നിലയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായി എവിടെയും വേനൽ മഴ ലഭിച്ചിട്ടില്ല.

വേനൽച്ചൂട് കടുത്തതോടെ സൂര്യാഘാതം അടക്കമുള്ള അപകടങ്ങൾ ഉണ്ടാകാമെന്നതിനാൽ പകൽ പുറത്തിറങ്ങുന്നവർ സൂക്ഷിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്‌ഥാ വിദഗ്‌ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ മൂന്ന് വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Most Read: ട്രെയിൻ തീവെപ്പ് കേസ്; പ്രാദേശിക സഹായം ചെയ്‌ത നാലുപേർ നിരീക്ഷണത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE