ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുളളയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ടുമരണം. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദും പോലീസ് ഉദ്യോഗസ്ഥനായ ഷാഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ പീറിനാണ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റത്.
സോപോറിലെ മുനിസിപ്പൽ ഓഫീസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
Read also: പാൻ കാർഡുകൾ ഉടൻ പ്രവർത്തന രഹിതമായേക്കാം; ആധാറുമായി ബന്ധിപ്പിക്കാൻ മൂന്ന് ദിവസം മാത്രം