വിഴിഞ്ഞം കടലില്‍ യുവതിയുടെ മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ

By Desk Reporter, Malabar News
The body of a young woman floating in the sea in Vizhinjam
Representational Image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബൊള്ളാട് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പെട്രോളിംഗിന് പോയ തീരദേശ പോലീസാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

20 വയസ് തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹം. തീരത്തെത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപത്തുള്ള പോലീസ് സ്‌റ്റേഷനുകളില്‍ ആളെ കാണാതായതിന് രജിസ്‌റ്റർ ചെയ്‌ത കേസുകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വിഴിഞ്ഞം തീരദേശ പോലീസ് നടപടി തുടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

Most Read:  ഒപി ധങ്കറിന്റെ സന്ദർശനം; കർണാലിൽ പ്രതിഷേധവുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE