തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം, പദ്ധതി തടയരുത്; ഹൈക്കോടതി

By Central Desk, Malabar News
kerala high court
Ajwa Travels

തിരുവനന്തപുരം: അദാനിയുടെ ഹരജിയിൽ ഇടപെട്ട ഹൈക്കോടതി തുറമുഖ നിർമാണം നിർത്തിവെക്കാൻ പറയാനാകില്ലെന്നും എന്നാൽ മൽസ്യതൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താമെന്നും അത് പദ്ധതി തടസപ്പെടുത്തിയാക്കരുത് എന്നും കോടതി അറിയിച്ചു.

പ്രതിഷേധ സമരത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹരജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടെന്നും നാശനഷ്‌ട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കേന്ദ്ര സേനയുടെയും പൊലീസിന്റെയും സംരക്ഷണം ഉറപ്പാക്കാനാണ് ഹരജിയിലെ പ്രധാന ആവശ്യം.

സമരക്കാർ പൊലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചുകയറി. പദ്ധതിപ്രദേശത്തെ പല സാധനസാമഗ്രികളും നശിപ്പിച്ചു. അക്രമം നടക്കുമ്പോൾ പൊലീസ് മൂകസാക്ഷികളായി നോക്കി നിന്നു. പലതവണ ആവശ്യപ്പെട്ടിട്ടും സമരക്കാരെ തടയാൻ പൊലീസ് തയാറായില്ല –ഹരജിയിൽ അദാനി ഗ്രൂപ്പ് പറയുന്നു. ജസ്‌റ്റിസ്‌ അനു ശിവരാമൻ ഇന്ന് പരിഗണിച്ച ഹരജി കൂടുതൽ വാദങ്ങൾക്കായി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.

എന്നാൽ, അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിൽ കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്ന ലത്തീൻ അതിരൂപതയുടെ തീരുമാനം ഇന്ന് നടപ്പിലായിട്ടില്ല. അദാനി നൽകിയ ഹരജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നാവശ്യപ്പെട്ട് ഇന്ന് കോടതിയിലെത്തും എന്നാണ് അതിരൂപത അറിയിച്ചിരുന്നത്. ബുധനാഴ്‌ച കേസ് പരിഗണിക്കുമ്പോൾ അതിരൂപതയുടെ ഹരജികൂടി കൂടിയുണ്ടാകും എന്നാണ് ലഭിക്കുന്നവിവരം. വിഴിഞ്ഞം തുറമുഖം നിർമാണം പ്രദേശത്തിനും കടൽ തീരങ്ങൾക്കും മൽസ്യതൊഴിലാളി സമൂഹത്തിനും ആപത്താണെന്ന് സമർഥിച്ചാണ് ലത്തീൻ അതിരൂപതയുടെ നീക്കം.

Kauthukam: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE